.
പ്രപഞ്ചം
______സൂക്ഷ്മവും സ്ഥൂലവുമായ പ്രപഞ്ചം ദൃശ്യങ്ങളിലൂടെ_____
കാര്യകാരണ ബന്ധപ്പെട്ടുള്ളതാണ് നമുക്കറിയാവുന്ന പ്രപഞ്ചം. മനുഷ്യന് ഉള്‍ക്കൊള്ളാവുന്ന പ്രപഞ്ചത്തിന്‍റെ വിപുലമായ വലുപ്പവും അതിലെ അതിസൂക്ഷ്മമായതും ചിത്രങ്ങളിലൂടെ അറിയാനുള്ള ശ്രമമാണ് ഈ ബ്ലോഗിലൂടെ
സ്ഥലവും, സമയവും എല്ലാ രൂപത്തിലുള്ള ദ്രവ്യവും, ഊര്‍ജ്ജവും ഉള്‍കൊള്ളുന്ന ഈ ദൃശ്യപ്രപഞ്ചം അതിവിപുലവും അതിസൂക്ഷ്മവുമാണ്
______________________________________________സൃഷ്ടിവൈഭവത്തെകുറിച്ച് ചിന്തിക്കുന്നവര്‍ പറയുമത്രെ ..
"തീര്‍ച്ചയായുംആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ട്ടിയിലും രാപ്പകലുകള്‍ മാറിമാറിവരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പലദൃഷ്ടാന്തങ്ങളുണ്ട്.
നിന്നുംഇരുന്നും കിടന്നും അല്ലാഹുവെ ഓര്‍ക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ട്ടിയെകുറിച്ചു ചിന്തിക്കുകയും ചെയ്യുന്നവരത്രെ അവര്‍ .(അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായിസൃഷ്ടിച്ചതല്ല ഇത്.നീ എത്രയോ പരിശുദ്ധന്‍ !അതിനാല്‍ നരക ശിക്ഷയില്‍നിന്നും ഞങ്ങളെ നീ കാത്തു രക്ഷിക്കണമേ .."(വിശുദ്ധ ഖുര്‍ആന്‍. 3:190,191)